കൊയങ്കരക്കാലത്തെപ്പറ്റി
തെങ്ങും നെല്‍പ്പാടവും നിറഞ്ഞ `കൊയോങ്കര' എന്ന എന്റെ ഗ്രാമം. വീടിന് മുന്നിലൂടെ ഒഴുകുന്ന കുണിയന്‍ പുഴ. പാടവരമ്പില്‍ അങ്ങിങ്ങായി കൈതക്കാടുകള്‍. പാടത്തിനിടയില്‍ തെങ്ങ് നിറഞ്ഞു നില്‍ക്കുന്ന കുതിരുകള്‍.
പുഴയിലൂടെ കൂവിക്കൊണ്ട് പോകുന്ന തോണിക്കാരന്‍, കാലി പൂട്ടുന്ന കര്‍ഷകര്‍, ഞാറുനടുന്ന സ്‌ത്രീകള്‍ കണ്ണെത്താദൂരത്തോളം നീണ്ടു കിടക്കുന്ന പച്ചപ്പട്ടു പുതച്ച പാടങ്ങള്‍ക്കപ്പുറം തൊട്ടുനില്‍ക്കുന്ന നീലാകാശം!
പ്രകൃതി കനിഞ്ഞനുഗ്രഹിച്ച `കൊയങ്കര' എന്ന ചുരുക്കപേരുള്ള ഗ്രാമം. നിഷങ്കളങ്കരായ അവിടത്തെ ഗ്രാമീണര്‍.
കൊയങ്കരയിലെ എല്‍.പി. സ്‌കൂളുകളും ഫാദര്‍ സ്‌കൂളും മൊയോററയും വായനശാലയും തപ്പാലാപ്പീസും അനുഭവങ്ങളുടെ കലവറയാണ്.
കുമാരന്‍ മാഷും രാഘവന്‍ മാഷും, തവള ബാബുവും കറുത്തമ്മാമനും, ജോത്സ്യരും ചന്തന്‍കുഞ്ഞിയും മലയന്‍ പണിക്കരും പീടികക്കാരന്‍ കരീമും പോസ്റ്റ്‌മാന്‍ അപ്പൂട്ടന്‍ നായരും, പള്ളിയത്ത് നായരച്ഛനും. എല്ലാം ഒരു കാലഘട്ടത്തെ സമൃദ്ധമാക്കിയ കഥാപാത്രങ്ങളാണ്. ഇവരില്ലാതെ കൊയങ്കരയില്ല. ഇവരെ അറിയാത്ത കൊയങ്കരക്കാരമില്ല.
`റാണ മലബാറിക്ക' എന്ന മണാട്ടി തവളകളെക്കുറിച്ചു ഗവേഷണം നടത്തിയ ജോസഫ് ആന്റണി എന്ന `കുറിഞ്ഞി ഓണ്‍ലൈന്‍' ബ്ലോഗര്‍ മണാട്ടിയുടെ ഗ്രാമജീവിതത്തെക്കുറിച്ചും നഷ്ട സൗഭാഗ്യങ്ങളെക്കുറിച്ചും കുറിപ്പ് വേണമെന്ന് ഈയിടെ പറഞ്ഞു. കുറിപ്പെഴുതിയപ്പോള്‍ പഴയകാല ഓര്‍മ്മകള്‍ അയ്‌വിറക്കാന്‍ (ചവയ്‌ക്കാന്‍) എനിക്ക് അവസരം കൈവന്നു. അതിനു പിന്നാലെ കൊയങ്കരക്കാരെക്കുറിച്ച് ഞാന്‍ കുറേനാള്‍ സ്വപ്‌നം കണ്ടു. അവരെക്കുറിച്ച് ലോകം അറിയട്ടെ.....
ആ ബ്ലോഗ് ഇവിടെ തുടങ്ങുന്നു.
കൊയങ്കരക്കാലം...
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home