കൊയങ്കരക്കാലം

വടക്കെ മലബാറിലെ കൊയങ്കര എന്ന ഉള്‍നാടന്‍ ഗ്രാമം നല്‍കിയ ഓര്‍മകള്‍

Friday, September 12, 2008

ഓണത്താറാടിവരുന്നേ....
ആഗസത്‌ മാസമാകുന്നതോടെ കണ്ടത്തില്‍ നിറയെ കാക്കപ്പൂവിരിയുo.കുണിയന്‍ പുഴവരെ നീണ്ടുകിടക്കുന്ന നെല്‍പ്പാടത്തിന്റെ നിറo ഈ സമയത്ത്‌ നീല പൂതച്ചത്‌പോലെയാകൂo.ഓണം വരുന്നു എന്നറിയിച്ചൂകൊണ്ട്‌ എല്ലായിടത്തൂം തൂംബയും ഇടവഴികളില്‍ മഞ്ഞക്കോളാംബിയൂം വിരിഞ്ഞൂ നില്‍ക്കൂം വഴിയിലെലാം ഒരൂ പ്രത്യേക മണമാണ്‌ഓണക്കാലത്തിന്റെ മണം!ഈ സമയം കൂട്ടികളെല്ലാം നഖത്തില്‍ നോക്കൂം.നഖത്തില്‍ വെള്ള ക്യൂത്തൂണ്ടെന്‍കില്‍ ഓണപ്പൂടവ കിട്ടൂമെന്നാണ്‌ വിശ്വാസം.അത്തം തൊട്ട്‌ പത്ത്‌ ദിവസം വീടിനൂമൂന്നില്‍ കളത്തില്‍ പൂവിടൂം.പത്താം ദിവസം ഓണമാണ്‌.അത്തത്തിന്‌ തലേന്ന്‌ സ്‌ക്കൂളില്‍ നിന്ന്‌ വന്നാല്‍ പിന്നെ പൂസ്‌തകംഒരൂ മൂലയിലിട്ട്‌ ചായ കൂടിച്ചത്‌ പോലെയാക്കി ഒറ്റ ഓട്ടമാണ്‌ ഗോപാലനൂം സൂരേന്ദ്രനൂം ആനന്തനൂമെലാം കോട്ടാളയൂമായി ഒരൂങ്ങി നില്‍ക്കൂന്നൂണ്ടാകൂം പൂവ്‌ ഇരിയാന്‍.പറമ്‌പില്‍ പലയിടത്തൂം തൂംബപ്പൂ വാരിവിതറിയതൂ പോലെ ഉണ്ടാകൂം.പ്ലാവിലയൂം ഈര്‍ക്കിലിയും കൊണ്ടൂണ്ടാക്കിയ കൊട്ടാള നിറയണമെഞ്‌കില്‍ തൂംബപ്പൂഒരൂപാട്‌ വേണം.ഒന്നോ രണ്ടോ മണിക്കൂര്‍ പൂ ഇരിഞ്ഞാലേ കൊട്ടാളയില്‍ വല്ലതൂം കാണൂ.വീട്ടിലേക്ക്‌ വരുന്ന വഴി മഞ്ഞ കോളാംബിയൂം ഹനുമാന്‍ കിരീടവും പറിക്കും.ഇടവഴിയിലെ വേലികളില്‍ പലയിടത്തൂം കോളാംബി ഉണ്ടാകൂം.ഹനൂമാന്‍ കിരീടം നല്ല ഭംഗിയാണ്‌. ആറൂം എഴൂം തട്ടൂകളിലായിഇതളൂകള്‍ കണ്ടാല്‍ ഹനൂമാന്റെ കിരീടം പോലെയൂണ്ടാകും.മതൂക്കട സൂകൂവിന്റെ വീടിന്റെ തെക്കൂ ഭാഗത്ത്‌ ഹനൂമാന്‍ കിരീടം ഇഷ്‌ടം പൊലെയൂണ്ടാകൂം.പക്ഷെ സൂകൂ പിശൂക്കനാണ്‌.ഒന്നോ രേണ്ടാ കൂല പൂവേ തരൂ.ബാക്കി എനിക്ക്‌ പൂവിടാന്‍ വേണം എന്ന്‌ പറഞ്ഞ്‌ ഡിമാന്റാക്കും.അതിരാവിലെ എഴൂന്നേറ്റ്‌ പൂവിടണം.അതിനൂമൂന്‍പ്‌ അമ്മയോ വലിയമ്മയോ കളത്തില്‍ പൂവിടൂന്ന ഭാഗത്ത്‌ മാത്രം ചതൂരത്തില്‍ ചാണകം തേച്ചിട്ടൂണ്ടാകൂംആദ്യ ദിവസം പൂക്കളം ചെറൂതായിരിക്കൂം.നടൂക്ക്‌ കൃഷഷ്‌ണപ്പൂ തൂംബപ്പൂ കഴിഞ്ഞ്‌ കോളാംബിയൂടെ ഒരൂ ചൂറ്റ്‌ അതൂകഴിഞ്ഞ്‌ ഹനൂമാന്‍ കിരീടം.ഒരോ ദിവസം കഴിയൂംതോറൂം പൂക്കളത്തിന്റെ വട്ടം വലൂതാകൂം അതനൂസരിച്ച്‌ ദിവസവൂം കൂടൂതല്‍ പൂവൂം വേണം.രാവിലെ കിണറില്‍ നിന്ന്‌ എടൂക്കൂന്ന ആദ്യത്തെ വെള്ളത്തില്‍ നിന്ന്‌ കവളിക പാത്രത്തില്‍ ഒഴിച്ച്‌ പൂക്കളത്തിനടൂത്തൂവെക്കൂം ചിങ്ങവെള്ളം എന്നാണിതിനെ പറയൂക.ഓണക്കാലത്ത്‌ പറംബൂകളിലെലാം തൂംബയ്‌ക്ക്‌ ചൂറ്റൂം കൂത്തിയിരിക്കൂന്ന കൂട്ടികള്‍ കൊയന്‍കരയിലെ കാഴ്‌ചയാണ്‌ ആര്‍ക്കാണ്‌ പൂ കൂടൂതല്‍ കിട്ടൂക എന്ന വാശിയില്‍ പലരൂം രാതി വരെ പൂ ഇരിയാന്‍ ഇരിക്കൂം.ഓണത്തിന്‌ കഴിയൂന്നത്ര പൂ പറിക്കൂം. കണ്ടത്തില്‍ ന്നിന്ന്‌ കാക്കപ്പൂ കിട്ടണമെകില്‍ കൂറേ പണിപ്പെടണം.ദേഹമാകെ ചൊറിയൂം മൂട്ടോളം വെള്ളവൂമൂണ്ടാകൂം കൈപ്പാട്ടില്‍ കാക്കപ്പൂവിന്‌ ഇടയില്‍ വയലറ്റ്‌ നിറത്തിലൂള്ള കൃഷ്‌്‌ണപ്പൂവൂം ഉണ്ടാകൂം മറ്റൊരൂ കൊട്ടാളയില്‍ ഇതൂം പറിക്കൂം.ഓണദിവസം അതിരാവിലെ എഴൂന്നേറ്റ്‌ കൂളിച്ച്‌ ഓണപ്പൂടവ ഇടൂം പിന്നീടാണ്‌ പൂവിടല്‍.അമ്മയൂം ലക്ഷ്‌മിക്കൂട്ടി ഇളയമ്മയൂം പൂവിടാന്‍ ഉണ്ടാകൂം.പൂക്കളം ഒരൂങ്ങിയാല്‍ ചിലപ്പോള്‍ മഴചാറൂം.പൂവെല്ലാം ഒലിച്ചൂ പോകൂം.രണ്ടോ മൂന്നോ കൂട പൊത്തൂകയാണ്‌ ഇതിനൂള്ള ഒരേയൊരൂ പോംഴി.രാവിലെ ഒന്‍ബത്‌ മണി കഴിഞ്ഞാല്‍ ഓണത്താര്‍ വരൂന്ന ചെണ്ട കേള്‍ക്കാം.മൂഖത്തെഴൂതി നിറയെ മാലകളൂള്ള ആഭരണ ചാര്‍ത്ത്‌ കഴൂത്തിലിട്ട്‌ മണി കിലൂക്കി ഓണത്താറെന്ന കൂട്ടിതെയ്യം വന്ന്‌ പൂക്കളം ചവിട്ടിക്കൊണ്ട്‌ മണികിലൂക്കി ആടൂം.മണി കിലൂക്കി ചെണ്ടയ്‌ക്ക്‌ചൂവട്‌ വെച്ച്‌ ആടിത്തീരൂബോള്‍ പൂക്കളം ആകെ ചിതറിയിട്ടൂണ്ടാകൂം.എന്നാലൂം ഓണത്താറിന്റെ ആട്ടം കാണാന്‍ സൂഖമാണ്‌.വീട്ടില്‍ ന്നിന്ന്‌ നെല്ലൂം പൈസയൂം കൊടൂക്കൂം.ഓണത്താര്‍ പോകൂന്ന വീട്ടില്ലൊം കൂട്ടികള്‍ പിന്നാലെ പോകൂം.എലാ വീട്ടിലെയൂംപൂക്കളം കാണാനാണിത്‌ കൂറേ കഴിഞ്ഞാല്‍ വീട്ടിലേക്ക്‌ മടങ്ങൂം.അപ്പോഴേക്കൂംപായസത്തിന്റെയൂം പപ്പടത്തിന്റെയൂം മണം വരൂം.പിന്നെ ഇലയിട്ട്‌ ഓണസദ്യ.